വാർത്ത : ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉൽഘാടനം സെപ്റ്റംബർ 6 നു നിശ്ചയിച്ചിരിക്കുന്നു | കെയർ ഹോം പദ്ധതി പ്രകാരം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽദാന കർമ്മം ബഹുമാനപ്പെട്ട ബാങ്ക് പ്രസിഡന്റ് നിർവഹിച്ചു | നവകേരളീയം കുടിശിഖ നിർമാർജന യന്ജം 2019 ...ജൂൺ 1 മുതൽ 30 വരെ |

12/ 03 / 1962 തിയതി എറണാകുളം ജില്ലാ ഡെപ്യൂട്ടി രജിസ്ട്രാറുടെ P L 1802 / 61 നമ്പറായി തിരുവതാംകൂർ-കൊച്ചി സഹകരണ  നിയമ്മ പ്രകാരം രജിസ്റ്റർ ചെയ്ത ഞാറക്കൽ സർവീസ് സഹകരണ ബാങ്ക് ക്ലിപ്‌തം നമ്പർ ഇ.91, 1962 ഏപ്രിൽ 15 ന് പ്രവർത്തനം ആരംഭിച്ചു. പ്രവർത്തന ആരംഭത്തിൽ 235 അംഗങ്ങളുടെ 535 ഓഹരികളുടെ സംഖ്യയായ 5350 / -കയുടെ ഓഹരി മൂലധനവുമായി പ്രവർത്തനം ആരംഭിച്ചത് ഞാറക്കൽ സെന്റ്.മേരീസ് ചർച്ചിനു സമീപത്തുള്ള കെട്ടിടത്തിൽ വാടകയ്ക്ക് എടുത്ത മുറിയിലാണ്.1962-63 വർഷത്തിലെ ബാങ്കിന്റെ നിക്ഷേപം 19354 രൂപ 75 പൈസയും വായ്പാസംഖ്യ 29130 രൂപ 50 പൈസയുമായിരുന്നു.   സെൻട്രൽ ബാങ്കിൽ നിന്നും 15830 /-രൂപ വായ്‌പ്പ എടുത്തുകൊണ്ടാണ് പ്രവർത്തനം വിപുലീകരിച്ചത്. 29 / 07 / 1962 ൽ 55 രൂപ സാധാരണ വായ്പയായിഅനുവദിച്ചുകൊണ്ട് വായ്പ വിതരണം ആരംഭിച്ചു. ഇപ്പോൾ ബാങ്കിൽ 22963 അംഗങ്ങളും 1 കോടി 65 ലക്ഷം റുപ്പിക ഓഹരി മൂലധനവും 65  കോടി 45 ലക്ഷം റുപ്പിക നിക്ഷേപവും 46  കോടി 81 ലക്ഷം റുപ്പിക വായ്പ ബാക്കി നിൽപ്പുള്ളതാകുന്നു.  ക്ലാസ് 1  സ്പെഷ്യൽ ഗ്രേഡിൽ പ്രവർത്തിക്കുന്ന ബാങ്ക് മുന്നവർഷങ്ങളിൽ എലാം തന്നെ  ലാഭത്തിൽ  പ്രവർത്തിക്കുകയും, അംഗങ്ങൾക്ക് 15% വരെ ഡിവിഡന്റ് അനുവദിച്ചിട്ടുള്ളതാകുന്നു. വിവിധ കാലഘട്ടങ്ങളിൽ മികച്ചപ്രവർത്തനത്തിന് ജില്ലാതലത്തിലും താലൂക് തലത്തിലും, കേരളം സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെയും എറണാകുളം ജില്ല  സഹകരണ ബാങ്കിന്റെയും അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ളതാകുന്നു.

ഭരണസമിതി അംഗങ്ങൾ:


1961 ൽ ഞാറക്കൽ സെന്റ്.മേരീസ് പള്ളിവികാരി ആയിരുന്ന റവ:ഫാദർ ജോസഫ് വളമംഗലം അവർകൾ ആൻ ഈ ബാങ്കിന്റെ സ്ഥാപനത്തിന് തുടക്കം കുറിച്ചത്.അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങളും ഉപദേശങ്ങളും ആരംഭകാലത്ത് ബാങ്കിന്റെ വളർച്ചയ്ക്ക് വളരെയധികം സഹായിച്ചിട്ടുള്ളതാകുന്നു.കൺവീനിങ് കമ്മിറ്റിയിൽ അദ്ദേഹത്തെ കൂടാതെ   അഡ്വ:ശ്രീ.പോൾ  തോമസ് മാമ്പിള്ളി,സർ.ടി.ടി.പോൾ തള്ളിയത്ത്, ശ്രീ.പോൾ ടി. മാമ്പിള്ളി,
ശ്രീ.എം.പി.ഐപ്പ് മൂഞ്ഞേലി,ശ്രീ.എസ്.സി.ഫ്രാൻസിസ് ശങ്കുരിക്കൽ എന്നിവർ കൺവീനിങ് കമ്മറ്റിയിലെ അംഗങ്ങൾ ആയിരുന്നു.

16 / 04 / 1962 ശ്രീ.പോൾ തോമസ് മാമ്പിള്ളിയെ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കുകയുണ്ടായി ഏകദേശം 36 വർഷത്തോളം ബാങ്കിന്റെ പ്രസിഡന്റ് ആയി പ്രവർത്തിച്ച അദ്ദേഹത്തിന്റെ ദീർഖവീക്ഷണത്തോടെയുള്ള പ്രവർത്തനം ഇത്തരുണത്തിൽ സ്മരണിയമാണ്.

1971 മുതൽ 1976 വരെ 5 വർഷകാലം പ്രസിഡന്റായി പ്രവർത്തിച്ച പരേതനായ ശ്രീ.വലിയവീട്ടിൽ പുത്തനങ്ങാടി ജോസഫ്,പ്രെസിഡന്റുമാരായിരുന്ന ശ്രീ.കെ.വി.രഞ്ജൻ കണ്ണപ്പശ്ശേരി, ശ്രീ.സജു മേനാച്ചേരി,പ്രസിഡന്റിന്റെ അഭാവത്തിൽ  പ്രസിഡന്റിന്റെ ചാർജി നിർവഹിച്ച വൈസ് പ്രസിഡന്റ  ശ്രിമതി.ഫിലോമിന ആന്റണി എന്നിവരുടെ പ്രവർത്തനം ബാങ്കിന്റെ പുരോഗതിക്ക് ഗണ്യമായ പങ്കു വഹിച്ചിട്ടുള്ളതാകുന്നു.

ജീവനക്കാർ:


ബാങ്കിന്റെ പ്രവർത്തന ആരംഭത്തിൽ ഓൺറ്റി സെക്രട്ടറിയായി  പ്രവർത്തിച്ചിരുന്ന ശ്രീ.ടി.രാജൻ മേനോനെ  1962 സെപ്തംബർ 1 ന് 60 ക ശമ്പളം നിശ്ചയിച്ച നിയമിക്കുകയും,അദ്ദേഹത്തിന്റെ അഷീണ്ണമായ പ്രവർത്തനം ബാങ്കിന്റെ വളർച്ചയ്ക്ക് വളരെയധികം സഹായകരമായിരുന്നു.അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ശ്രീ.ടി.ഗോപിനാഥ മേനോൻ അവർകളെ സെക്രെട്ടറിയായി നിയമിച്ചു.ശ്രീ.എം.കെ.രവീന്ദ്രൻ,ശ്രീമതി.സി.എ ശാന്ത, എന്നിവർ സെക്രെട്ടറിയായി പ്രവർത്തിച്ചു.മാനേജർ ആയി പ്രവർത്തിച്ച റിട്ടയർ ചെയ്‌ത ശ്രീ.കെ.പി പൗലോസ്,ശ്രീ.വി.വി ആന്റണി അസി.സെക്രട്ടറിയായി  സർവീസിൽ ഇരിക്കെ അന്തരിച്ച ശ്രീമതി.പി.ജെ.ട്രീസ ,റിട്ടയർ ചെയ്ത സി.കെ കൊച്ചു ത്രേസ്യ , ശ്രീമതി സി.കെ മറിയാമ്മ എന്നിവരുടെ പ്രവർത്തനങ്ങളും എടുത്ത് പറയേണ്ടതാണ്.