വാർത്ത : ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉൽഘാടനം സെപ്റ്റംബർ 6 നു നിശ്ചയിച്ചിരിക്കുന്നു | കെയർ ഹോം പദ്ധതി പ്രകാരം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽദാന കർമ്മം ബഹുമാനപ്പെട്ട ബാങ്ക് പ്രസിഡന്റ് നിർവഹിച്ചു | നവകേരളീയം കുടിശിഖ നിർമാർജന യന്ജം 2019 ...ജൂൺ 1 മുതൽ 30 വരെ |

1962 ൽ ആരംഭിച്ച ബാങ്ക് ഞാറക്കൽ പ്രേദേശത്തെ ജനങ്ങൾക്ക് വിവിധ ധനപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ  ഒഴിച്ചുകൂടാനാവാത്ത സഹകരണ സ്ഥാപനമായി മാറിയിരിക്കുന്നു എന്നുള്ളത് പ്രാധാന്യമേറിയ വസ്തുതയാണ്. അത്തരത്തിലുള്ള ഒരു ഉയർന്ന നിലയിലേക്ക് ബാങ്കിനെ എത്തിക്കാൻ പ്രയത്നിച്ച സ്ഥാപകനേതാക്കള്ളടക്കം മുൻകാല ഭരണസമിതി പ്രെസിഡന്റുമാരെയും ഭരണസമിതി അംഗങ്ങളെയും ബാങ്ക് ജീവനക്കാരെയും സഹകാരികളെയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.


ഞാറക്കൽ സർവിസ് സഹകരണ ബാങ്ക് ഇന്ന് സംസ്ഥാനാടിസ്ഥാനത്തിൽ തന്നെ മുൻപന്തയിൽ നിൽക്കുന്ന ഒരു സഹകരണ  സ്ഥാപനമാണ്. 25800  അംഗങ്ങളും 152.95 കോടി രൂപ മൂലധനവും 153.25  കോടിയിലേറെ നിക്ഷേപവും 92.54  കോടിയിലേറെ വായ്പകളുമുള്ള ബാങ്കിന്റെ വളർച്ച അവിശ്വസിനീയമായ തലത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ് . സഹകാരികൾക് ഏറ്റവും മെച്ചപ്പെട്ട സേവനങ്ങൾ ലഭിക്കുന്നതിന്ന്  ആവശ്യമായ നടപടികൾ എടുത്തതിന്റെ ഫലമായി ഹെഡ് ഓഫിസ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ഈ സ്ഥാപനത്തിന്റെ മാർഗദർശിയായ റവ:ഫാ:ജോസഫ് വളമംഗലത്തിന്റെ നാമഥേയത്തിൽ ഒരു മിനിഹാളും , ആഴ്ചയിൽ 7 ദിവസം ഇടപാടുകൾ നടത്തുന്നതിന് പുതിയ ബ്രാഞ്ചുകളും ,എക്സ്റ്റൻഷൻ കൌണ്ടർ അടക്കം ഇപ്പോൾ 4 ഓഫിസുകളുണ്ട് .